നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം(അഥവ പിശാചിന്റെ അവതാരം)

May 2, 2008

ഇന്ത്യയില്‍ നിന്നും ബുദ്ധമതത്തേയും,അതിന്റെ വിശ്വാസികളേയും കൊന്നൊടുക്കിയും, ഭീഷണിപ്പെടുത്തിയും,അശരണരാക്കിയും, ചരിത്രം ഐതിഹ്യകഥകളാല്‍ നശിപ്പിച്ചും മുന്നേറിയ ബ്രാഹ്മണ ഹിന്ദു മതത്തിന്റെ പൈശാചിക മതപ്രചരണചരിത്രത്തിന്റെ രക്തം പുരണ്ട ചിത്രമാണ് മഹാവിഷ്ണു എന്ന കപട ദൈവത്തിന്റെ അവതാരമായ നരസിംഹ മൂര്‍ത്തി. ഈ ജാര ദൈവം ധര്‍മ്മിഷ്ടനായ ഹിരണ്യകാശിപന്‍ എന്ന മഹാരാജാവിന്റെ രാജ്യത്ത് നുഴഞ്ഞുകയറി, രാജാവിന്റെ പത്നിയേയും,പ്രഹ്ലാദന്‍ എന്ന മകനേയും തന്റെ ഭക്തരാക്കിമാറ്റി കൊട്ടരത്തില്‍ പ്തിയിരുന്ന് രാജാവിനെ ചതിച്ചുകൊല്ലുന്ന കഥയെ വീരസാഹസികത കലര്‍ത്തി അവതരിപ്പിക്കുന്നത് കുട്ടിക്കാലത്ത് ചിത്രകാരനും ഭക്ത്യാദരപൂര്‍വ്വം വായിച്ചും,കേട്ടും ആവേശം കൊണ്ടിട്ടുണ്ട്.
കാരണം അന്ന് അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാന്‍ അറിവില്ലായിരുന്നു. എന്നാല്‍ ഇന്ന് ചിത്രകാരനിലെ മാനുഷികതക്ക് വിഷ്ണുവിന്റെ അവതാരമായ നരസിംഹം നടത്തിയ തന്തയില്ലായ്മ സഹിക്കാനാകുന്നില്ല.
ഒന്നാമത് ഒരു ദൈവത്തിനോ, നന്മ നിറഞ്ഞദൈവത്തില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിക്കോ മനുഷ്യനെ കൊല്ലാനാകില്ലെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
സ്വന്തം അച്ഛനെ ക്രൂരമായി കൊല്ലുന്നതുകണ്ട് ജയജയ ഹരി,ജയജയ മഹാവിഷ്ണു എന്നു കീര്‍ത്തിച്ചുകൊണ്ട് മകന്‍ അച്ഛന്റെ ഘാതകന് പുഷ്പ്പഹാരം ചാര്‍ത്താന്‍ മുതിരുന്നതിലൂടെ ഹിന്ദു മതം നമുക്കു നല്‍കുന്ന സദാചാരമൂല്യം എത്രമാത്രം വിഷലിപ്തമാണ് എന്ന് നമുക്ക് എന്തുകൊണ്ട് തിരിച്ചറിയാനാകുന്നില്ല എന്നാണ് അതിശയം തോന്നുന്നത്.

തിന്മയുടെ മതമായ ഹിന്ദു മതത്തെ തിരിച്ചറിയാന്‍ … പഴയ വിശ്വാസങ്ങളുടെ പൊള്ളത്തരം ബോധ്യപ്പെടാന്‍ നരസിംഹം എന്ന ഹിന്ദുക്കളുടെ ഈ പൊലയാടി ദൈവത്തെ വിശകലനം ചെയ്താല്‍ മതിയാകും.
കുട്ടിക്കാലത്ത് എല്ലാ പിറന്നാള്‍ ദിവസങ്ങളിലും ഗുരുവായൂരില്‍ പോകുമായിരുന്ന ചിത്രകാരന്‍ ഗുരുവായൂരംബലത്തില്‍ നരസിംഹാവതാരത്തിന്റെ അനവധി ചിത്രങ്ങള്‍ ചില്ലിട്ട് അലങ്കരിച്ചുവച്ചത് കണ്ടിട്ടുണ്ട്. വല്ല കുട്ടിച്ചാത്തന്‍/കുട്ടി ശാസ്തന്‍ കാവോ മറ്റോ അ യിരുന്ന ഇന്നത്തെ ഗുരുവായൂരപ്പന്‍ ക്ഷേത്രം(കരുവാരപ്പന്‍) ഈ എരണം കെട്ട ദൈവത്തിന്റെ മറ്റൊരവതാരമാണെന്നാണ് ബ്രാഹ്മണന്റെ കെട്ടുകഥയില്‍ പറയുന്നത്.

ഹിന്ദു ഐതിഹ്യങ്ങളില്‍(ബ്രാഹ്മണരുടെ കള്ളക്കഥകളില്‍) നാം തിന്മയുടെ പ്രതീകങ്ങളായി സംങ്കല്‍പ്പിച്ച് അസുരന്‍‌മാരെന്നു വിളിച്ച് രോക്ഷം അപമാനിക്കുന്ന ധര്‍മ്മിഷ്ടരായ രാജാക്കന്മാര്‍ ആരായിരുന്നു എന്ന് എപ്പൊഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ? ഹിന്ദു ദൈവങ്ങള്‍ ചതിയിലൂടെ കൊലപ്പെടുത്തിയ രാജാക്കന്മാര്‍ എത്രയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ? അവരെല്ലാം ചെയ്ത കുറ്റമെന്തായിരുന്നു ? അവരെല്ലാം ബുദ്ധമത വിശ്വാസികളായിപ്പോയി. അത്രേള്ളു ! ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാനുള്ള ബ്രാഹ്മണന്റെ കെട്ടുകഥകളെ തൊണ്ടതൊടാതെ വിഴുങ്ങാനുള്ള അടിമബോധം നാം ഇപ്പോഴും വച്ചുപുലര്‍ത്തേണ്ടതുണ്ടോ? നല്ലവനായ മഹാബലിയെ കുള്ളന്‍(വാമനന്‍) ബ്രാഹ്മണന്റെ വേഷത്തില്‍ ചെന്ന പിച്ചക്കാരന്‍ വിഷ്ണു പാതാളത്തിലേക്കായാലും,മറ്റെവിടേക്കായാലും ചവിട്ടിത്താഴ്ത്തുംബോള്‍ അരുതെന്നു പറയാന്‍,അനീതിയെന്ന് ചൂണ്ടിക്കാട്ടാന്‍ നമുക്ക് ഇതുവരേയും കഴിയാതെപോകുന്നതെന്തുകൊണ്ട് ?
ശക്തനായ ഒരു യജമാനന്റെ കീഴിലെ സുരക്ഷിതത്ത്വം മാത്രമേ നാം കൊതിക്കുന്നുള്ളോ?
സ്വന്തം അച്ചനെ കൊല്ലുന്നവന് ജെയ് വിളിക്കുന്ന ജനതയെ എന്താണ് ചിത്രകാരന്‍ വിളിക്കേണ്ടത്?

ഇതൊക്കെ പഠിച്ച് വിശകലനം ചെയ്ത് സത്യം കണ്ടെത്താതെ മുന്നോട്ടു പോകുന്ന പുരോഗമന പ്രസ്ഥാനങ്ങളൊന്നും ലക്ഷ്യത്തിലെത്തില്ലെന്ന ഉറപ്പള്ളതിനാലാണ് ചിത്രകാരന്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സത്യങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് ആര്‍ക്കും മുന്നോട്ടു പോകാനാകില്ല. നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരാചയത്തിന്റെ പാഠം ആ സത്യം തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

2008 ഏപ്രില്‍ 19 ന് കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടക്ക് ആലുവ ഭാഗത്ത് ഒരു നരസിംഹമൂര്‍ത്തിയുടെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കെട്ടിയുയര്‍ത്തിയ ഹോര്‍ഡിങ്ങില്‍ നിന്നും ഫോട്ടോ എടുത്തതാണ് നരസിംഹ പിശാചിന്റെ മുകളില്‍ കൊടുത്ത ചിത്രം.
ഇത്രയും നികൃഷ്ടനായ ഒരു ദൈവത്തെ ചുമക്കുന്ന ഹിന്ദുക്കളേ…. നാണം തോന്നാന്‍ അമാന്തിക്കരുത് !! ബ്രഹ്മണ്യത്തിന്റെ വിഷത്തെ തിരിച്ചറിഞ്ഞ് നന്മയിലേക്ക് കണ്ണുതുറക്കുവിന്‍ ! മനുഷ്യരാകുവിന്‍.

നരസിംഹത്തിന്റെ ക്രൂരതകളോട് സാമ്യമുള്ള ചില സമീപകാല ക്രൂരതകളുടെ വീഡിയോ ലിങ്കു കൂടി ഇവിടെ നല്‍കുന്നു. ഈ ലിങ്കുകള്‍ ഹൃദയാലുകളായവരും, കഠിന ഹൃദയരല്ലാത്തവരും കാണാന്‍ ശ്രമിക്കരുതെന്ന് മാനുഷികതയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.ഒരു പക്ഷേ ചിലര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.ഇതിലെ ഒരു ചിത്രം കണ്ടതിനാല്‍ ചിത്രകാരന്റെ ഒരു ദിവസം മുഴുവന്‍ മൂഡ് നഷ്ടപ്പെടാന്‍ കാരണമായിരുന്നു.
എന്നാല്‍, ചിത്രകാരന്മാര്‍,സാഹിത്യകാരന്മാര്‍,തത്വചിന്തകര്‍,മനുഷ്യാവകാശ പ്രവര്‍ത്തകര്‍,രാഷ്ട്രീയപ്രവര്‍ത്തകര്‍,ശാസ്ത്രജ്ഞര്‍ തുടങ്ങിയ സമൂഹത്തെ നവീകരിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നല്ല മനസ്സുകള്‍ ഇതുപോലുള്ള ലിങ്കുകള്‍ കാണേണ്ട്തും, തങ്ങളുടെ സമൂഹത്തിനാവശ്യമയ മാനുഷികമായ പ്രതിരോധത്തിന്റെ മനസ്സാക്ഷിയുണര്‍ത്തല്‍ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കേണ്ടതുമാണെന്ന അഭിപ്രായമാണ് ചിത്രകാരനുള്ളത്.

http://www.charonsboat.com/cgi-bin/ItemView.cgi?id=57 stoning Iraqi girl to death

http://www.charonsboat.com/cgi-bin/ItemView.cgi?id=66 of a Nepali by Islamic Fundamentalists

http://www.charonsboat.com/cgi-bin/ItemView.cgi?id=19 unknown by Iraqi militants

http://www.charonsboat.com/cgi-bin/ItemView.cgi?id=84 of a Russian by Chechnian Rebels

തെറ്റ് ആരു ചെയ്താലും തെറ്റാണെന്നു പറയാനുള്ള സത്യസന്ധത സമൂഹത്തില്‍ വളര്‍ത്തുക എന്നതാണ് നമ്മുടെ സാമൂഹ്യ വളര്‍ച്ചക്ക് ആദ്യം നാം ചെയ്യേണ്ട തറക്കല്ലിടല്‍ കര്‍മ്മം.
ജാതികള്‍ക്കും, മതങ്ങള്‍ക്കും ഉപരിയായി നമുക്ക് മനുഷ്യനെ സ്നേഹിച്ചുകൂടേ സഹോദരങ്ങളെ !!!


ആത്‌മീയത പ്ലാസ്‌റ്റിക്ക്‌ കുപ്പിയില്‍ !!

March 16, 2008

ഡിസ്‌പോസിബിള്‍ കുപ്പികളില്‍ വ്യാപാരാടിസ്‌ഥാനത്തില്‍ ലഭിക്കുന്ന ശുദ്ധജലം തുടക്കത്തില്‍ വിദേശികളുടെ കൈയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ.
എന്നാലിപ്പോള്‍ വീടിന്റെ പടിയിറങ്ങിയാല്‍ ദാഹജലത്തിനായി നാം കുപ്പിവെള്ളത്തെ മാത്രമേ ആശ്രയിക്കൂ.അടുത്ത്‌ തന്നെ ശുദ്ധവായുവും ഇങ്ങനെ കുപ്പിയില്‍ ലഭിക്കുന്ന കാലം വിദൂരമല്ല.

കുപ്പിയിലടച്ച വായുവിന്‌ മുമ്പായി നമ്മുടെ നാട്ടില്‍ കുപ്പിയിലടച്ച ആത്‌മീയതയാണ്‌ ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. ജീവിക്കാനുള്ള കല, മരിക്കാതിരിക്കാനുള്ള കല, അസുഖമകറ്റാനുള്ള പാക്കേജ്‌, മനസ്സിനെ ബ്രഹ്‌മത്തില്‍ ലയിപ്പിക്കാനുള്ള വിദ്യ എന്നിങ്ങനെയുള്ള പല പേരുകളില്‍ ആത്‌മീയത നമ്മുടെ സമൂഹത്തില്‍ വിറ്റഴിക്കാനായി പലവിധ വേഷങ്ങള്‍ വര്‍ത്തമാന പത്രങ്ങളില്‍ ആടിതകര്‍ത്തു കൊണ്ടിരിക്കുന്നു.ആത്‌മീയതയുടെ കുപ്പിയിലാക്കിയ കച്ചവടത്തില്‍ തുടക്കക്കാര്‍ക്കുള്ള ആത്‌മീയ സുഖം നല്‍കുന്ന വീര്യം കുറഞ്ഞ ആത്‌മീയതയും, വീര്യം കൂടിയ മുതിര്‍ന്നവര്‍ക്കുള്ള കുപ്പി ആത്‌മീയതയുമുണ്ട്‌. വീര്യം കൂടിയ കുപ്പി ആത്‌മീയത സേവിക്കുന്നവര്‍ക്കുമാത്രമേ സുന്ദര സ്വരൂപനായ ആത്‌മീയാചാര്യന്‍ ശ്രീ. ശ്രീ. ബിസ്സിനസ്സ്‌ സ്വാമിയെ നേരിട്ടുകാണാന്‍ അവസരം ലഭിക്കുകയുള്ളൂ.

സത്യത്തില്‍ ഇവര്‍ നല്‍കുന്ന ആത്‌മീയതയില്‍ 5 ശതമാനത്തിലധികം ആത്‌മീയതയുണ്ടാകില്ല. ബാക്കി സുലഭമായ പച്ചവെള്ളവും ചില ബിസിനസ്സ്‌ ഒറ്റമൂലികളും മാത്രമാണുണ്ടാകുക. ഇവര്‍ നല്‍കുന്ന എല്ലാ കുപ്പി ആത്‌മീയതകളും സേവിച്ച്‌ ശ്രീ. ശ്രീ ബിസിനസ്സ്‌ സ്വാമിയുടെ വാത്സല്യം പിടിച്ചുപറ്റിയ ആത്‌മീയ ജ്യോതിസ്സായ ഒരാളെ സ്‌കാന്‍ ചെയ്‌തു നോക്കിയാല്‍ ആത്‌മീയതയുടെ ഒരു തരിപോലുമില്ലാത്ത ശുഷ്‌ക്കിച്ച ഹൃദയമാണു കാണാനാകുക. മാത്രമല്ല ഈ ശുഷ്‌ക്കിച്ച ഹൃദയത്തിനു ചുറ്റും ചൈനയുടെ വന്മതില്‍ പോലെ വളരെ കട്ടികൂടിയ അഹന്തയുടെ കോട്ടയുമുണ്ടാകും. താന്‍ ശ്രീ. ശ്രീ ബിസിനസ്സാനന്ദ സ്വാമിയുടെ വാത്സല്യ വലയത്തിലകപ്പെടാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം മനുഷ്യരിലൊരാളാണെന്നു അയാള്‍ അഭിമാനിക്കുന്നതു കാണാം. മറ്റുള്ളവരുടെ ഹൃദയത്തില്‍ സ്വന്തം അഹന്തയുടെ മുള്ളുകൊണ്ട്‌ പോറി രസിക്കാന്‍ ഈ ഭാഗ്യവാന്‍ മടിക്കില്ല.

ഈ ജാഢ ഒരിക്കലും ആത്‌മീയതയല്ല.

പണം കൊണ്ട്‌ വാങ്ങുന്ന ഈ ജാഢ ഒരിക്കലും ആത്‌മീയതയല്ല. നമ്മെ ആത്‌മീയപ്രഭാഷണം കൊണ്ടു കോരിത്തരിപ്പിക്കുന്ന അധികം പേരും തെരുവിലെ കൈനോട്ടക്കാരന്റെ മനശാസ്‌ത്രജ്ഞാനം കൊണ്ടുതന്നെയാണ്‌ നമ്മെയും ആകര്‍ഷിക്കുന്നത്‌. നമുക്ക്‌ ശരിയാണെന്ന്‌ ഉത്തമ ബോധ്യമുള്ളതും എന്നാല്‍ നാം സ്വാര്‍ത്ഥതയാല്‍ മനസ്സിന്റെ കോണില്‍ ഉപേക്ഷിക്കുന്നതുമായ സത്യത്തില്‍(നന്മയുടെ/ദൈവികതയുടെ) സ്വിച്ചില്‍ വാക്കുകൊണ്ടൊരു സ്‌പര്‍ശം! അതുമാത്രമേ ഏതൊരു ആത്‌മീയപ്രഭാഷകനും ചെയ്യുന്നുള്ളൂ.(മനസ്സിന്റെ ഉപേക്ഷിക്കപ്പെട്ട കോണില്‍ പോലും സത്യമില്ലാത്തവന്‌ ഏത്‌ ആത്‌മീയപ്രഭാഷണം കേട്ടാലും ചേമ്പിന്റെ ഇലയില്‍ വെള്ളമൊഴിച്ചതു പോലെയാണ്‌).

ഇയ്യിടെ ദില്ലിയില്‍ നിന്നു വന്നൊരു സ്വാമി അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പറഞ്ഞത്‌ മനുഷ്യരെല്ലാം ഒരു പാത്രത്തില്‍ വെള്ളവുമായി കടപ്പുറത്തുകൂടി ഗര്‍വ്വോടെനടക്കുകയാണെന്നാണ്‌. ഈ സമുദ്രം തന്നെയാണ്‌ തന്റെ കയ്യിലുള്ള പാത്രത്തിലുള്ളതെന്ന്‌ മനുഷ്യന്‍ അറിയുന്നില്ല എന്നാണദ്ദേഹം പരിതപിച്ചത്‌.അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചവര്‍ തങ്ങളുടെ കയ്യിലുള്ള അഹംഭാവമാകുന്ന പാത്രത്തെസമുദ്രത്തില്‍ ഉപേക്ഷിച്ച്‌ അഹംഭാവ വിമുക്തരാകണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. എത്ര പേര്‍ അങ്ങനെ ചെയ്‌തെന്നറിയില്ല! ആരും അഹംഭാവം വെടിയില്ല.

എന്നാലും സ്വാമിയുടെ അഹംഭാവവുമായി കടപ്പുറത്തു നില്‍ക്കുന്ന മനുഷ്യനെ എനിക്ക്‌ വല്ലാതെ ഇഷ്‌ടപ്പെട്ടു.ഈ സ്വാമിയില്‍ നിന്നും കുറച്ചുകൂടി നടന്നാല്‍ അതിനെക്കാള്‍ വ്യക്തമായ ജീവിത വീക്ഷണം കിട്ടും. അതിങ്ങനെയാണ്‌. നമ്മളെല്ലാം കടപ്പുറത്തല്ല, കടലിനകത്താണ്‌. ഓരോരുത്തരുടെയും മനസ്സ്‌ ഓരോ പാത്രങ്ങളാണ്‌. അടച്ചു ബന്ധവസാക്കപ്പെട്ട പാത്രങ്ങള്‍! സമുദ്രജലം തന്നെയാണ്‌ ഈ പാത്രങ്ങളിലെല്ലാം അടങ്ങിയിരിക്കുന്നത്‌ എങ്കിലും അത്‌ കടലിലെ വെള്ളവുമായി പതിറ്റാണ്ടുകളായി ബന്ധപ്പെടാന്‍ അവസരം ലഭിക്കാതെ അടച്ചു സൂക്ഷിച്ചിരിക്കുന്നതിനാല്‍ ദുഷിച്ചതും ദ്രവിച്ചതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമാണ്‌. ഈ ദുഷിപ്പും, ദുര്‍ഗ്ഗന്ധവും അകറ്റി ഇടക്കൊന്ന്‌ റീഫില്ലു ചെയ്യാനാണ്‌ നാം സ്വാമിമാരുടെയും ആള്‍ ദൈവങ്ങളുടെയും ആത്‌മീയകുപ്പി വെള്ളത്തിനു വേണ്ടി ക്യൂ നില്‍ക്കുന്നത്‌.

ഋഷികേശിലെ ഗംഗാനദിയുടെ ഉറവിട സ്‌ഥാനത്തു നിന്നു ശേഖരിച്ച ഒറിജിനല്‍ ആത്‌മീയ കുപ്പിവെള്ളം എന്ന പേരില്‍ നമ്മുടെ ശ്രീ. ശ്രീ.. സ്വാമിമാര്‍ നല്‍കുന്ന ആത്‌മീയതയ്‌ക്കു വേണ്ടി പരക്കം പായുന്നതും നമ്മുടെ മനസ്സിലെ മലിനവും ദുര്‍ഗന്ധപൂരിതവുമായ ദുഷിച്ച ആത്‌മീയത ശുദ്ദീകരിക്കുന്നതിനു വേണ്ടിയാണ്‌.സത്യത്തില്‍ ആത്‌മീയതയുടെ റീഫില്ലിങ്ങിനായി ആത്‌മീയ കുപ്പിവെള്ളത്തിന്റെ ആവശ്യമൊന്നുമില്ല. സമുദ്രത്തില്‍ അടക്കപ്പെട്ട നിലയില്‍ കിടക്കുന്ന പാത്രങ്ങളെപ്പോലുള്ള നമ്മുടെ വ്യക്തിത്വത്തിന്‌ ആനുകാലികതയും, ശുദ്ധിയും കൈവരുത്താന്‍ നമ്മുടെ വ്യക്തിത്വമാകുന്ന പാത്രത്തിന്റെ വശങ്ങളില്‍ ജനലും, വാതിലും, വെന്റിലേറ്ററും ഘടിപ്പിക്കാം. ജീര്‍ണ്ണതയെ പുറം തള്ളി, സമുദ്ര ജലം ആഗിരണം ചെയ്യാനായി മനസിന്റെ ജനലും വാതിലും തുറന്നിടാം.

വിലകൂടിയ ആത്‌മീയ കുപ്പിവെള്ളം

പക്ഷേ ഒരു കുഴപ്പമുണ്ട്‌ ഇങ്ങനെ ചെയ്യുന്നവന്‍ സാധാരണക്കാരനായിപ്പോകും. സാധാരണക്കാരനിടയില്‍ അസാധാരണക്കാരനാകാനാഗ്രഹിക്കുന്നവന്‍ താമസം സമുദ്ര ജലത്തിലാണെങ്കിലും ഋഷികേശിലെ ഗംഗയുടെ ഉത്‌ഭവ സ്‌ഥാനത്തു നിന്നും ആധുനിക രീതിയിലുള്ള വിദേശ ഉപകരണങ്ങളെ കൊണ്ട്‌ സംസ്‌ക്കരിച്ചതും മഹായോഗികളായ ബിസിനസ്സ്‌ സ്വാമികള്‍ പാക്കു ചെയ്‌തതുമായാ വിലകൂടിയ ആത്‌മീയ കുപ്പിവെള്ളം തന്നെ ഉപയോഗിക്കേണ്ടതാണ്‌. അപ്പോള്‍ മാത്രമേ അദ്ദേഹത്തിനും കുടുംബത്തിനും ആശ്രിതര്‍ക്കും അതേക്കുറിച്ച്‌ പൊങ്ങച്ചം പറയാന്‍ സ്‌കോപ്പുണ്ടാവുകയുള്ളൂ.

കുപ്പി ആത്‌മീയത ആത്‌മീയതയില്ലാത്ത ഒരു കൂട്ടം ജനത്തിന്‌ അഹങ്കരിക്കാനുള്ള ഒരു കാരണം എന്നതിലുപരി മനുഷ്യത്വത്തിനുംസമൂഹ നന്മക്കും വേണ്ട ഒരു ആവശ്യ വസ്തുവല്ല, എന്ന്‌ മാത്രമല്ല സാമൂഹ്യമായ ഒരു തിന്മകൂടിയാണ്‌.

നമ്മുടെ സമൂഹത്തില്‍ ആത്‌മീയതയ്‌ക്ക്‌ ക്ഷാമമുള്ളതായി എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല. (സമൂഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന റോട്ടെറി,ലയണ്‍,തുടങ്ങിയ വരട്ടുചൊറി ബാധിച്ചവര്‍ക്കും ,ഈ രോഗം സ്റ്റാറ്റസ്‌ സിംബലായി കരുതി അംഗത്വത്തിനു ക്യൂ നില്‍ക്കുന്ന ഡൊക്ട്ടര്‍മാര്‍, ബിസിനസ്സുകാര്‍,തുടങ്ങിയവര്‍ക്ക്‌ ആത്മീയ കുപ്പിവെള്ളമില്ലാതെ ജീവിക്കനാകില്ല.)

ചെത്തു സ്വാമി

നമ്മുടെ നാട്ടിലെ ആനന്ദതുന്തിലരായിരിക്കുന്ന കാഷായ വസ്ത്രങ്ങളിട്ട ബിസിനസ്‌ സ്വാമിമാരെ(പണംവാങ്ങുന്ന സാമിമാരെ മാത്രം ഉദ്ദെശിച്ച്‌) നോക്കൂ. കാഷായ വസ്‌ത്രമല്ലാതെ മറ്റേന്തെങ്കിലും യൂണിഫോമിട്ട സ്വാമിമാരെയും ഒഴിവാക്കേണ്ടതില്ല. ഈ സ്വാമിമാരും സ്വാമിനിമാരുമൊക്കെ അഹങ്കാരത്തെ കീഴടക്കി പരബ്രഹ്‌മത്തിന്റെ വിശാലതയില്‍ സത്യത്തിന്റെ ശിവ സൌന്ദര്യം നുകര്‍ന്നു കൊണ്ടിരിക്കുന്നവരാണെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നെങ്കില്‍ തെറ്റി. നമ്മുടെ സാധാരണ മനുഷ്യരെക്കാള്‍ നൂറിരട്ടി സ്വാര്‍ത്ഥവും സങ്കുചിതവുമായ മനസ്സിന്‌ ഉടമകളായിരിക്കും നമുക്ക്‌ ചുറ്റുമുള്ള ഭൂരിഭാഗം സ്വാമിമാരും.കൃത്രിമമായ പ്രൊഫഷണല്‍ ശാന്തതയും ഒരു ചെറുപുഞ്ചിരിയും പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുന്ന സ്വാമിയുടെയും സ്വാമിനിമാരുടെയും മുഖാരവിന്ദം കലുഷമാകാന്‍ തുടങ്ങുക മറ്റേതെങ്കിലും ഗോത്രത്തില്‍പ്പെട്ട ഒരു ചെത്തു സ്വാമിയെ കാണുമ്പോഴാണ്‌. കുറച്ചു നേരത്തെ കുശലാന്വേഷണങ്ങളുടെ പുറംപൂച്ചുകള്‍ക്കു ശേഷം അല്ലെങ്കില്‍ പരസ്‌പ്പരമുള്ള പുകഴ്‌ത്തലുകള്‍ക്കു ശേഷം രണ്ടു പേരും ആത്‌മീയതയിലേക്കുള്ള ചര്‍ച്ചകള്‍ക്കൊനും മുതിരാതെ വേഗം വഴിപിരിയുന്നത്‌ കാണാം.
സത്യത്തില്‍ ആത്‌മീയമായി അത്ര ഉയര്‍ന്നവരെങ്കില്‍ രണ്ട്‌ ആത്‌മീയജ്യോതിസ്സുള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ സ്‌നേഹത്തിന്റെയും മാനുഷികതയുടെയും പരമാനന്ദം കാരണം ഒരു ഉത്‌സവം തന്നെ നടക്കേണ്ടതാണ്‌. പക്ഷേ മനസ്സിന്റെ വാതിലും ജനലും തുറക്കാതെ ഈ ആത്‌മീയ ജ്യോതിസ്സുകള്‍ സജാതീയകാന്തിക ധ്രുവങ്ങളെപ്പോലെ വിഘര്‍ഷിക്കുന്നത്‌ കാണുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌. നമ്മുടെ മുന്നില്‍ ആത്‌മീയതയുടെ പ്രകാശം പ്രസരിപ്പിച്ചുകൊണ്ടു നില്‍ക്കുന്ന ഈ സ്വാമിമാര്‍ ആത്‌മീയജ്യോതിസ്സുകള്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ യോഗ്യരല്ല. മറിച്ച്‌ കേവലം ആത്‌മീയ മിന്നാമിനുങ്ങുകള്‍ മാത്രമാണ്‌. അതെ ഇരുട്ടിനെ അലങ്കരിക്കാനായി ജന്മം കൊണ്ട മിന്നാമിനുങ്ങുകളാണ്‌ നമ്മുടെ ഇത്തരം ആത്‌മീയാചാര്യന്മാര്‍.സൌജന്യ ഭക്ഷണത്തിനും, സുഖസൌകര്യങ്ങള്‍ക്കുമായുള്ള മനുഷ്യ സ്വാര്‍ത്ഥതയുടെയും ഭീരുത്വത്തിന്റെയും അവതാരങ്ങള്‍!! നമ്മുടെ ഇന്ത്യന്‍ സമൂഹത്തിന്‌ ഇന്നാവശ്യം സമൂഹത്തില്‍ തലച്ചോറായി വര്‍ത്തിക്കേണ്ട സ്വതന്ത്ര ചിന്തകരാണ്‌. ഈ പുതിയ ചിന്തകരെ ഉത്‌പാദിപ്പിക്കാത്ത സമൂഹം രണ്ടായിരമോ അഞ്ചായിരമോ വര്‍ഷമായി ചവച്ചു തുപ്പിക്കൊണ്ടിരിക്കുന്ന വേദങ്ങളെയും പുരാണങ്ങളെയും വീണ്ടും വീണ്ടും എടുത്ത്‌ ചവക്കുന്ന വൃഥവ്യായാമത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇന്ത്യയുടെ ബുദ്ധിമാന്ദ്യത്തിന്റെ കാരണവും മറ്റൊന്നല്ല. (പഴയ സംസ്കാരവും, ചരിത്രവും,സാഹിത്യവും,ദര്‍ശനങ്ങളും,പൈത്രുകവും തള്ളിപ്പറയുകയല്ല. അതില്‍തന്നെ കുഴഞ്ഞുവീണ്‌ വീരഗതിപ്രാപിക്കാനുള്ള ആഹ്വാനങ്ങള്‍ക്ക്‌ വഴിപ്പെടാതെ പൈത്രുകത്തില്‍ നിന്നും ശക്തിനേടി ഭാവിയിലീക്കുള്ള പുതിയ അറിവുകളുടെയും, ചിന്തകളുടെയും മാര്‍ഗങ്ങള്‍ വെട്ടിത്തുരക്കാനുള്ള ഊര്‍ജ്ജ്യവും, ഉണര്‍വും നമുക്കുണ്ടാകട്ടെ.) (നാലുവര്‍ഷം മുമ്പെഴുതിയ പൂര്‍ത്തിയാകാത്ത ഒരു ലേഖനം.)

സമാനമായ മറ്റു ലേഖനങ്ങള്‍ :
1) എന്താണ്‌ ആത്മീയത ?
2) ശ്രീശ്രീ രവിശങ്കറിനു മുഖമ്മ്മൂടിയുണ്ടോ ??

രചന: ചിത്രകാരന്‍chithrakaran at 1/20/2007 05:23:00 PM


ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു…

March 16, 2008

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആര്‍ക്കുവേണ്ടിയായിരുന്നു?
ഈ ചോദ്യം ചോദിക്കാനുള്ള കാരണം പറയാം.

സ്വാതന്ത്ര്യത്തിനു ശേഷം 60 വര്‍ഷം പിന്നിട്ടിട്ടും, ഇന്ത്യന്‍ ജനതയുടെ 90 ശതമാനവും തങ്ങളുടെ കുലത്തൊഴിലുകളുടെ നുകത്തിനു കീഴിലും, സമൂഹത്തിന്റെ ജാതീയമായ നീരാളിപ്പിടുത്തത്തിനു കീഴിലും, അപമാനകരമായ പാരതന്ത്ര്യം അനുഭവിക്കുന്നവരായി ശേഷിക്കുന്നു എന്ന സത്യം, നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിമര്‍ശന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു.

60 വര്‍ഷം മുമ്പ്‌ നാം നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം ഒറ്റക്ക്‌ പുഴുങ്ങി തിന്നതാരാണ്‌?
ഇന്ത്യന്‍ ജനതയിലെ നാലോ അഞ്ചോ ശതമാനം വരുന്ന ബ്രാഹ്‌മണര്‍ക്കും, നാടുവാഴികള്‍ക്കും, അവരുടെ ജാരസംസര്‍ഗ്ഗത്താല്‍ ഉയര്‍ത്തപ്പെട്ട്‌ സവര്‍ണ്ണജാതിപ്പട്ടം ലഭിച്ച ന്യൂനപക്ഷത്തിനും മാത്രമായി ഇന്ത്യയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഈ അപൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക്‌ സത്യത്തില്‍ അനാവേശ്യമായിരുന്നു;എന്നു മാത്രമല്ല; അപകടകരം കൂടിയായിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യം!

വെള്ളക്കാരന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ഒരു ദൈവദൂതനെപ്പോലെയാണ്‌.
ഇതു പറയുന്നത്‌ 250 വര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ സാമൂഹ്യമായ അധപതന കാലത്തെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

ബ്രാഹ്‌മണരും നാടുവാഴികളും അവരുടെ ജാരസന്തതികളായ മറ്റു സവര്‍ണ്ണരും കൂടി ഭൂരിപക്ഷമായ കൃഷിക്കാരന്റെയും തൊഴിലാളികളുടെയും ചോരയൂറ്റിക്കുടിച്ചുകൊണ്ടിരുന്ന ആ പ്രാകൃത കാലത്തെ ഒന്നോര്‍ത്തുനോക്കൂ!

ഭക്തിപ്രസ്‌ഥാനത്തിന്റെ ഭാഗമായി നിലവില്‍ വന്ന രണ്ടായിരം വര്‍ഷക്കാലത്തെ ആ അടിമ സംസ്‌കൃതിയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശംഖദ്വനിയുമായി കടന്നുവന്ന ബ്രിട്ടീഷുകാരന്‍ ഹിന്ദു പുരാണങ്ങളില്‍ കാണുന്ന ഏത്‌ ദൈവത്തെക്കാളും ശക്തനായ ദൈവതുല്യനാണ്‌.

ബ്രിട്ടീഷുകാരന്റെ മതം എന്തോ ആയിക്കൊള്ളട്ടെ, അവന്റെ ഭാഷ ഏതോ ആയിക്കൊള്ളട്ടെ ,അവന്‍ ഒരു പക്ഷേ ഇന്ത്യയെ കൊള്ളയടിച്ചിരിക്കാം.
എങ്കിലും, കോമാളിക്കളി പോലുള്ള ബിംബാരാധനതൊട്ട്‌ , താത്വികമായ അദ്വൈദം വരെ ഛര്‍ദ്ദിക്കുന്ന ഏതു ശങ്കരാചാര്യന്‍ നമ്പൂതിരിപ്പാടിനെക്കാളും മനുഷ്യത്വമുള്ളവനായിരുന്നു ബ്രിട്ടീഷുകാരന്‍!

ബ്രിട്ടീഷുകാരന്റെ കൈയില്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു.
ഇന്ത്യക്കാരെ ബ്രാഹ്‌മണനെപ്പോലെ സര്‍വ്വകാലവും തങ്ങളുടെ അടിമകളാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്ക്‌ പുരാണങ്ങള്‍ രചിക്കാമായിരുന്നു.

മുഗളന്മാരെയും, ടിപ്പുവിനെയും പോലെ സര്‍വ്വരെയും മത പരിവര്‍ത്തനം നടത്തി തങ്ങളുടെ ഇച്ഛാനുവര്‍ത്തികളാക്കമായിരുന്നു.
എന്നിട്ടും, ബ്രിട്ടിഷുകാരന്‍ അതൊന്നും ചെയ്യാതെ … ഇന്ത്യയില്‍ കോടതികള്‍ സ്‌ഥാപിച്ചു.
എന്തിനാണ്‌ ഈ കോടതികള്‍?!
ഏത്‌ യോഗ്യനെ വേണമെങ്കിലും കോടതിയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യലെ ഏത്‌ ഭരണാധികാരിക്കും കൊല്ലാനുള്ള അവകാശമുണ്ടായിരുന്നല്ലോ.

അതെ, ബ്രിട്ടീഷുകാര്‍ വിഡ്ഢികളാണ്‌.
ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

അന്ന്‌ ബ്രിട്ടീഷുകാരന്‍ കല്‍പ്പിച്ചാല്‍ ഏത്‌ മുന്തിയ ക്ഷത്രിയനും,വിളക്കിത്തല നായരും, പട്ടരും ബ്രിട്ടീഷുകാരന്റെ ചുമട്ടുകാരനായി എത്ര ചാക്ക്‌ കുരുമുളക്‌ വേണമെങ്കിലും ബ്രിട്ടീഷുകാരന്റെ കപ്പലിലെത്തിച്ചു കൊടുക്കുമായിരുന്നല്ലോ!

വിക്രമാദിത്യന്റെ മയൂരസിംഹാസനം ഇന്ത്യയില്‍ വന്ന്‌ കൊള്ളയടിക്കാനായി ബ്രിട്ടീഷുകാരന്‌ റോഡും പാലവും തീവണ്ടിയും ഭാരതമാതാവിനു സമര്‍പ്പിക്കേണ്ട ഗതികേടൊന്നുമില്ലായിരുന്നു.

എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു.
അതു കൊണ്ടാണല്ലോ നാട്ടുകാരെ മുഴുവന്‍ ജാതിഭേദമില്ലാതെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ , എന്താണ്‌ രാജഭരണം?
എന്താണു ജനാധിപത്യം?
എന്താണ്‌ മനുഷ്യാവകാശം?
എന്താണ്‌ ഗവണ്മെന്റ്‌?
എന്നെല്ലാം നമ്മുടെ തലക്കകത്തേക്ക്‌ കോരി ഒഴിച്ചുതന്നത്‌.

നമ്മുടെ ഇറച്ചിവെട്ടുകാരന്‍ പരശുരാമന്‍ നമ്പൂതിരിയോട്‌ ഒന്ന്‌ അരുളി ചെയ്‌തിരുന്നെങ്കില്‍ തനിക്കു താഴെയുള്ള സകലമാനജാതി ഇന്ത്യക്കാരുടെയും തലയറുത്ത്‌ വിക്‌ടോറിയ രാജ്നിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച്‌ നമ്പൂതിരി സാഷ്‌ടാഗം പ്രണമിക്കുമായിരുന്നില്ലെ?

പകരമായി നസ്രാണി ദൈവങ്ങളെ പൂജിക്കാനുള്ള കുത്തകാവകാശം ബ്രാഹ്‌മണര്‍ക്ക്‌ പതിച്ചു നല്‍കിയാല്‍ രാജ്ഞിയെ തിരുമേനി അനുഗ്രഹിക്കുകയും ചെയ്‌തേനെ!

എന്തു ചെയ്യാം ബ്രിട്ടീഷുകാരന്റെ സംസ്‌ക്കാരവും രാജഭക്‌തിയിലെ സത്യസന്ധതയും അവരെ (ഇന്ത്യക്കാരെ) ശക്‌തരാക്കാനും ബ്രിട്ടീഷുകാരനെതിരെ നന്ദിയില്ലാത്ത സ്വാതന്ത്ര്യ സമരം നയിക്കാനും പ്രേരിപ്പിച്ചു.

രണ്ടായിരം വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരന്‍ സംസ്‌ക്കാരസമ്പന്നനായി വാണരുളുന്ന കാലത്ത്‌ മധ്യധരണ്യാഴിയില്‍ ചൂണ്ടയിട്ട്‌ കഷ്‌ടിച്ച്‌ ഉപജീവിച്ചിരുന്ന ബ്രിട്ടീഷുകാരന്‍ സംസ്‌ക്കാരസമ്പന്നനാവുകയും ഇന്ത്യക്കാരന്‍ സംസ്‌ക്കാരം നഷ്‌ടപ്പെട്ട്‌ അടിമത്വത്തിലേക്കും അന്ധതയിലേക്കും കൂപ്പുകുത്തുകയും ചെയ്‌തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌?

ബുദ്ധദര്‍ശനത്തിനും അശോകചക്രവര്‍ത്തിക്കും എതിരായി ഭാരതത്തില്‍ രൂപംകൊണ്ട ഭക്തിപ്രസ്‌ഥാനമെന്ന ബ്രാഹ്‌മണ നാടുവാഴി കൂട്ടുകെട്ടിന്റെ ഫലമായി വിഷലിപ്‌തമായ ഇന്ത്യന്‍ സംസ്‌ക്കാരം നിര്‍ജ്ജീവമാകുകയും രോഗഗ്രസ്‌ഥമായ ഭാരതത്തിന്റെ ശരീരത്തിലേക്ക്‌ പുത്തന്‍ രോഗാണുക്കളെപ്പോലെ സംസ്‌ക്കാരശൂന്യരായ അടിമകളും , മുഗളരും ചേക്കേറുകയും ചെയ്‌തു.

എന്തുകൊണ്ട്‌ നാം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആയിരക്കണക്കിന്‌ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും തല്ലിയുടച്ച്‌, പീരങ്കികൊണ്ട്‌ തവിടു പൊടിയാക്കി അതിക്രമിച്ചു വന്ന വിദേശികളായ മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തിയില്ല?

നമ്മുടെ സഹോദരിമാരുടെയും, അമ്മയുടെയും, ഭാര്യയുടെയും പാതിവ്രത്യം കവര്‍ന്ന്‌ വാള്‍മുനക്കുമുന്നില്‍ നിര്‍ത്തി മതം മാറ്റി സാമ്രാജ്യം വിസ്‌തൃതമാക്കിയ ആ അപരിഷ്‌കൃത ഭരണാധികാരികള്‍ക്കെതിരെ ആരുടെയുംദേശസ്‌നേഹം എന്തുകൊണ്ടാണ്‌ പൊട്ടി ഒഴുകാതിരുന്നത്‌.?

പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ അന്ന്‌ ഭയാനകമായിരുന്നില്ലേ!

സത്യമിതാണ്‌,

ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച്‌ വളരെ പ്രാകൃതരായ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുകയല്ല ചെയ്‌തത്‌.

അവര്‍ നാട്ടില്‍ വിതച്ചത്‌ റെയില്‍പാളങ്ങളും, സ്‌കൂളുകളും, ആശുപത്രിയും, കോടതിയും, പോലീസ്‌ സ്‌റ്റേഷനും അറിവിന്റെ ഭാഷയായ ഇംഗ്ലീഷുമായിരുന്നില്ല.
മറിച്ച്‌ സംഘടിതവും വര്‍ഗ്ഗിയവുമായ ഒരു മതമായിരുന്നു.
തങ്ങളുടെ വിശ്വാസത്തിനെതിരെ ഉരിയാടുന്ന എന്തിനെയും കാഫിറായി കാണുന്ന അസഹിഷ്‌ണുതയുടെ മതമായിരുന്നു അവരുടെ മുഖ്യ ആയുധം.

മതവും വര്‍ഗ്ഗബോധവും തീണ്ടാതെ ബ്രാഹ്‌മണന്റെ വിഷമേറ്റു ബോധമറ്റു കിടന്ന ഇന്ത്യന്‍ ജനതയെ മുസ്ലീം ഭരണാധികാരികള്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആര്‍ക്കും തോന്നിയില്ല.

യഥാര്‍ത്ഥത്തില്‍ ഇരുട്ടിന്റെയും സംസ്‌ക്കാര ശൂന്യതയുടെയും ഇരുണ്ട ആ യുഗത്തില്‍ നിന്നല്ലേ ഭാരതീയന്‌ പ്രകാശത്തിന്റെയും,സംസ്‌കൃതിയുടെയും സ്വാതന്ത്ര്യം ആവശ്യമായിരുന്നത്‌.

ആ ഇരുണ്ട യുഗത്തിന്‌ ഒരു പരിസമാപ്‌തി നല്‍കിയ ബ്രിട്ടീഷുകാരുടെ ആഗമനത്തെയാണ്‌ ഞാന്‍ സ്വതന്ത്രയായി മനസ്സിലാക്കുന്നതും ആദരിക്കുന്നതും.

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

കാരണം, മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം മനസ്സിന്റെ സ്വാതന്ത്ര്യമാണ്‌.
പക്ഷേ , ആ സ്വാതന്ത്ര്യം 1947 മുതല്‍ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്നത്തെ ഇന്ത്യക്കാരന്റെ രണ്ടായിരം വര്‍ഷം പഴക്കമുള്ള അടിമ മനസ്സിനു വേണ്ടത്‌ ആരാധനാമൂര്‍ത്തികളെയാണ്‌.
ലോകചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിചേര്‍ക്കാനായി ചില സവര്‍ണ സംബന്ന കുടുംബങ്ങള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചിരുന്നു.
പക്ഷേ ഈ ത്യാഗങ്ങളൊന്നും ഇന്ത്യക്കാരന്‌ വേണ്ടായിരുന്നു.
കാരണം, അവന്റെ ആകാശം പരിമിതപ്പെടുത്താനേ ഇവരുടെ ത്യാഗങ്ങള്‍ ഉപകരിച്ചുള്ളൂ.

ബ്രിട്ടീഷുകാരന്‍ കുറച്ചുകാലം കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അമേരിക്കയുടെ സ്‌ഥാനത്ത്‌ ഇന്ത്യയുമുണ്ടായേനെ!
എങ്കിലും ബ്രിട്ടീഷുകാരെ….
നിങ്ങള്‍ക്ക്‌ നന്ദി!!
ഞങ്ങളെ മനുഷ്യരാക്കിയതിന്‌,
ബ്രാഹ്‌മണന്റെ രക്തദാഹത്തില്‍ നിന്നും അല്‍പ്പസമയത്തേക്കെങ്കിലും മോചനം നല്‍കിയതിന്‌!! ഞങ്ങള്‍ക്ക്‌ ലോക ഭാഷയും, നിങ്ങളുടെ സംസ്കാരത്തിന്റെ തണലും നല്‍കി അനുഗ്രഹിച്ചതിന്‌.
ഞങ്ങള്‍ക്ക്‌ കോടതിയും, റെയില്‍ വെയും, പോസ്‌റ്റോഫീസും, സ്കൂളുകളും തന്ന്‌ നാഗരികരാക്കിയതിന്‌.

സ്വാതന്ത്ര്യ സമരമെന്ന തെമ്മാടിത്തത്തിന്‌ ഞങ്ങളോട്‌ പൊറുക്കുക.
നിങ്ങള്‍ നല്‍കിയ ഒരു തരി വെളിച്ചം അയ്യായിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ പൊലിഞ്ഞുപോയിരുന്ന സംസ്‌ക്കരത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു.
നന്ദി നന്ദി…

(സ്നേഹത്തിന്റെ പേരില്‍ ചിത്രകാരനുവേണ്ടി വഴക്കുകേള്‍ക്കാന്‍ തയ്യാറായിവന്ന ഒരു സുഹൃത്തിന്‌ തല്‍ക്കലത്തേക്ക്‌ കല്ലേറ്‌ തടയാന്‍ ചിത്രകാരന്‍ നല്‍കിയ ഒരു പരിചയായിരുന്നു ഈ ലേഖനം. ചിത്രകാരന്‍ ഏറ്റവും വെറുക്കുന്ന ഒരു പേരിനു താഴെ ഈ ലേഖനം സ്ഥിരമായി ഇരിക്കുന്നതില്‍ വല്ലാത്തൊരു മനപ്രയാസമുള്ളതിനാല്‍ മഹാവിഷ്ണുവില്‍നിന്നും ലേഖനം തിരിച്ചു വാങ്ങുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ലേഖനം പേജുമ്മെക്കറിലും, ഇപ്പോള്‍ യുണികോഡിലും കംബൊസ്‌ ചെയ്തുതന്ന എന്റെ സ്റ്റാഫിനോടും, എനിക്കുവേണ്ടി ചീത്തകേട്ട(മഹാവിഷ്ണു) സുഹൃത്തിനോടും നന്ദി പറയുന്നു.)

രചന: ചിത്രകാരന്‍chithrakaran at 4/30/2007 06:20:00 PM


നിരോധിട്ട ചിന്തകള്‍ !!

March 16, 2008

മലയാളത്തില്‍ നിരോധിടാതെ ചിന്തിക്കുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. ലൈംഗീകത പാപമാണെന്ന തോന്നലുകൊണ്ടോ,തങ്ങളുടെ മഹത്വപൂര്‍ണ്ണമായ ബീജം നഷ്ടപ്പെട്ടാലുണ്ടാകുന്ന വ്യസനമോര്‍ത്തോ… എന്തുകൊണ്ടാണെന്നറിയില്ല മലയാളി നിരോധിട്ടേ ചിന്തിക്കാറുള്ളു.

വളരെ ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരും,ചിന്തിക്കുന്നവരും,ഉദാത്തമായ കണ്ടെത്തലുകളിലിരുന്ന് സ്വയംഭോഗം ചെയ്ത് രസിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്. എന്നിട്ടും നമ്മുടെ നാട് നന്നാകുന്നില്ല. പുതിയ ഒന്നും ഉണ്ടാകുന്നില്ല. ഈ ചിന്ത ഏറെക്കാലമായി ചിത്രകാരനെ അലട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണങ്ങളില്‍ നിന്നും ചിത്രകാരന്‍ മനസ്സിലാക്കിയ കാര്യമാണ് : മലയാളി ചിന്തിക്കുംബോള്‍ നിരോധ് ഉപയോഗിക്കുന്നുണ്ടെന്ന സത്യം…!!!
ഒരു ദുശ്ശീലമായതിനാല്‍ മലയാളി മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുപോലും ലാറ്റക്സിന്റെ ചെറിയൊരു പാട എപ്പോഴും ആശയവിനിമയത്തിനു തടസ്സമായി നിലനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കാനാകുന്നില്ല.

നമ്മുടെ പത്ര-മാധ്യമങ്ങളിലായാലും,സാധാരണ സംഭാഷണത്തിലായാലും പറയുന്ന കാര്യത്തിന്റെ മുക്കാല്‍ഭാഗവും ഒളിപ്പിച്ച് വച്ച് ,വായനക്കാരനേയും,കേള്‍വിക്കാരനേയും വിഢികളാക്കി നമ്മുടെ മഹനീയ വ്യക്തിത്വത്തിന്റെ കുലിനമായ ഗരിമ ബോധ്യപ്പെടുത്താനേ നാം ശ്രമിക്കാറുള്ളു. ആശയവിനിമയത്തിന്റെ സം‌പ്രേക്ഷണ നഷ്ടം എത്ര കൂട്ടാന്‍ കഴിയുന്നുവോ നമ്മുടെ മഹത്വം അത്രയും കൂടും എന്ന നിലപാടാണ് മലയാളിക്കുള്ളതെന്നു തോന്നുന്നു.

മാത്രുഭൂമി,മനോരമ എന്നീ മാധ്യമങ്ങളില്‍ ലേഖനമെഴുതുന്നവര്‍ക്ക് അതിന്റെ പത്രാധിപരുടെ/മുതലാളിയുടെ മുന്നില്‍ തന്റെ ബീജത്തിന്റെ കൌണ്ടും,ചലനശേഷിയും പ്രകടിപ്പിക്കാനെ താല്‍പ്പര്യമുള്ളു. അതിലപ്പുറം വായനക്കാരന്റെ മനസ്സിലേക്ക് ഒരിറ്റു ബീജം ദാനം ചെയ്യാനുള്ള പ്രതിബദ്ധതയില്ല.
ഫലമോ, മലയാളിയുടെ സാംസ്കാരികത വന്ധ്യായായി കാലം കഴിച്ചുകൂട്ടുന്നു.

ഇന്ന് കാലം ചിന്തിക്കുന്നവരോട് ആവശ്യപ്പെടുന്നത് നിരോധിട്ട ഭോഗങ്ങളല്ല. ക്രിയാത്മകതയുടെ വന്യമായ ഉറയില്ലാതെ ഉഴുതുമറിച്ച ബീജ സ്‌ഖലനമാണ്.

ആ സ്ഥാനത്ത് നമുക്കു ലഭിക്കുന്നതോ?… മനോരമയില്‍ എഴുതുന്നവന്‍ സവര്‍ണ്ണ എക്സിക്യൂട്ടീവ് ഭാഷയില്‍… പാന്റിന്റെ സിബ്ബുപോലും അഴിക്കാതെ ടെയ്യും ഫുള്‍കാപ്പ്‌ ഷര്‍ട്ടും അഴിക്കാതെ വായനക്കാരെ ഭോഗിക്കുന്നു. ചെവികളില്‍ ഒഴുക്കുന്ന തുപ്പലാണ് അവരുടെ സ്‌ഖലനം!!! കോപ്പി കൂടണമെങ്കിലും കൂടുതല്‍ ആളുകളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനും,കൂടുതല്പേരെ തൃപ്തിപ്പെടുത്താനും അത്തരം സംഭോഗ രീതികള്‍ നല്ലതാണെന്ന് ഐ.ഐ.എം.കുട്ടികള്‍ അവരെ ഉപദേശിച്ചിട്ടൂണ്ടാകും.

മാതാ അമൃതാനന്ദമയിയും മനോരമയുടെ ഭോഗരീതികള്‍ തന്നെയാണ് അവലഭിക്കുന്നത്. അവര്‍ ഓരോ തവണയും എത്ര കൂടുതല്‍ ഭക്തരെ തന്റെ അടിമകളാക്കാം എന്നാണ് ഉന്നം വക്കുന്നത്. ഓരോ ആശ്ലേഷത്തിലും തന്റെ ആത്മീയതയുടെ ബിസിനസ്സ് ബീജങ്ങളെ ഭക്തരുടെ അടഞ്ഞ കണ്ണുകളിലൂടെ ഹൃദയത്തിലെ ഗര്‍ഭപാത്രത്തിലെത്തിക്കാന്‍ അവര്‍ക്ക് സാരി അഴിക്കേണ്ടിവരുന്നില്ല.

മാതൃഭൂമിക്ക് മനോരമയോളമോ,അമൃതാനന്ദമയിയോളമോ ബിസിനസ്സ് അറിഞ്ഞുകൂടാത്തതിനാല്‍ അവര്‍ ആഴ്ച്ചപ്പതിപ്പിലൂടെ ജനങ്ങളെ നിരോധിട്ടു ഭോഗിക്കുന്നു. ബീജങ്ങള്‍ നിരോധിനുള്ളില്‍ കിടന്ന് പുളയുന്നത് രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചാല്‍ കാണാമെങ്കിലും, അത് സാംസ്കാരികതയുടെ ഗര്‍ഭപാത്രത്തിലേക്ക് സ്‌ഖലിപ്പിക്കപ്പെടുന്നില്ല.

സവര്‍ണ്ണ ഭാഷയുടെ ലാറ്റക്സ് പാട നമ്മുടെ സാമൂഹ്യ രംഗത്ത് പുരോഗതിയെ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നു.ഒളിപ്പിച്ചു വച്ച് ധ്വനിപ്പിക്കുന്നതാണ് മാന്യന്മാരുടെ കുലീനമായ മര്യാദ എന്ന പൊതു ധാരണയെ കീറിമുറിച്ച് … നഗ്നമായ …ഉറയിടാത്ത ലിംഗവുമായി ഭൂമി ഉഴുതുമറിക്കാന്‍ ശേഷിയുള്ള ക്രിയാത്മകശക്തികളെ കേരളം ആവശ്യപ്പെടുന്നു. നിരോധിടാത്ത ഭോഗത്തിന്റെ സുഖമറിയാന്‍ … ബീജത്തിന്റെ മഴകൊള്ളാന്‍ വിണ്ടുകീറിയ മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങള്‍ കാത്തിരിക്കുന്നു.

(ഹഹഹ… ചിത്രകാരന്റെ നഗ്നമായ ചിന്തകള്‍…!!!എത്ര നഗ്നമായാലും ഒരു ലാറ്റക്സിന്റെ പാട …അതോ, ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകളുടെ ശീഘ്രസ്‌ഖലനമോ?… എന്തായാലും കുഴപ്പമില്ല. മലയാളികളുടെ ജീര്‍ണ സംസ്കാരത്തിന്റെ നിരോധുറ പൊട്ടിച്ച് ബീജവിതരണം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഉദ്യമത്തിന് ചിത്രകാരന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സംഭാവനയാണ് ഈ പൊസ്റ്റ്. ഈ പൊസ്റ്റ് മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങളിലിട്ട് സംസ്കാരം വിരിയിച്ചെടുക്കുക!!!)

രചന: ചിത്രകാരന്‍chithrakaran at 11/01/2007 11:51:00 AM


കഥകളി ഇന്നത്തെ കലാരൂപമല്ല !!

March 16, 2008

 കഥകളിമാത്രമല്ല , മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, ഒപ്പന എന്നിവയൊന്നും തന്നെ ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമതയ്‌ക്ക്‌ അകത്തുവരുന്ന കലാരൂപങ്ങളല്ല. ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമത വളരെ താഴേക്കിടയിലുള്ളതാണ്‌ എന്നല്ല ഇതിനര്‍ത്ഥം.

ഇന്നത്തെ കേരളീയന്‍ പഴം ചോറുണ്ണുന്ന പഴയ കേരളീയനല്ല. ലോകം മുഴുവന്‍ സഞ്ചരിച്ച കേരളീയന്‌ അത്യാവശ്യം ലോക വിവരമുണ്ട്‌. അന്നന്ന്‌ പാകം ചെയ്ത്‌ മൂന്ന്‌നേരം ഭക്ഷിക്കുന്ന കേരളീയന്റെ ചോറിലേക്ക്‌ കല എന്നുപറഞ്ഞ്‌ നമ്മുടെ സാസ്‌ക്കാരിക രംഗം ഒഴിച്ച്‌കൊടുക്കുന്ന വസ്തു കഥകളിയായാലും മോഹിനിയാട്ടമായാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിശ്ശേരിയാണെന്ന സത്യമാണ്‌ ലേഖകന്‍ പറയാനുദ്ദേശിക്കുന്നത്‌. നൂറ്റാണ്ടുകളല്ല, സഹസ്രാബ്‌ദങ്ങള്‍ തന്നെ പഴക്കമുള്ള ഇത്തരം കലാരൂപങ്ങള്‍ നാറിപുളിച്ചതു കൊണ്ടായിരിക്കാം സാധാരണക്കാരാരും ഈ കലാരൂപങ്ങളുടെ മുന്നില്‍ വായപൊളിച്ചിരുന്ന്‌ നേരം കളയാറില്ല.

സത്യം പറയട്ടെ നമ്മുടെ കല, സംസ്‌ക്കാരം എന്നൊക്കെ പറയുന്നതിന്റെ മൂര്‍ത്തീരൂപം കഥകളിയാണെന്ന്‌ ധരിച്ച്‌ ഈ ലേഖകന്‍ തിരുമാന്താം കുന്നിലെ പൂരപ്പറമ്പിലും, തിരുവന്തപുരത്തെ തീര്‍ത്ഥപാദമണ്‌ഡപത്തിലും നിരവധി രാത്രികള്‍ ഉറക്കമൊഴിച്ചിരുന്ന്‌ മഞ്ഞ്‌കൊണ്ടിട്ടുണ്ട്‌. ലേഖകന്റെ ചിത്രകാരമനസ്സിലേക്ക്‌ കുറച്ച്‌ വര്‍ണ്ണങ്ങളുടെ ഗണിതങ്ങള്‍ കയറിവരാനെ അന്നത്തെ മഞ്ഞുകൊള്ളല്‍ ഉപകരിച്ചിട്ടുള്ളൂ. തപസ്സനുഷ്‌ഠിക്കണതുപോലെ അന്ന്‌ കഥകളി വിളക്കിന്‌ മുന്നില്‍ കുത്തിയിരുന്ന്‌ നടു വേദനിച്ചത്‌ കഥകളിയെ കലയല്ലെന്ന്‌ ആക്ഷേപിക്കാനുള്ള പ്രചോദനമല്ലെന്ന്‌ സവിനയം അറിയിക്കട്ടെ.കഥകളിയോ, മോഹിനിയാട്ടമോ ആടരുതെന്ന്‌ പറയാന്‍ ആര്‍ക്കും തന്നെ അവകാശമില്ല. കാണരുതെന്ന്‌ പറയാനും അങ്ങിനെ തന്നെ. പക്ഷേ അവ കലയുടെ സ്‌ഥാനത്തു വന്നു രംഗം മലീമസമാക്കുന്നതിലെ ലേഖകന്‌ വിരോധമുള്ളൂ. നമ്മുടെ രംഗശാലകളും, ദ്യശ്യമാധ്യമങ്ങളും നിറയേണ്ടത്‌ ഇന്നിന്റെ ജീവസുറ്റ ദ്യശ്യങ്ങളാലാണ്‌.

നമ്മള്‍ എന്നുമുതലാണ്‌ ഈ പഴയകലാരൂപങ്ങളെ സമൂഹത്തിന്റെ അട്ടത്തുനിന്നും കണ്ടെടുക്കാന്‍ ആരംഭിച്ചത്‌? ബ്രിട്ടീഷ്‌ ഭരണം അവസാനിക്കന്‍ കാലത്താണ്‌ കേരളത്തിലെ സാസ്‌ക്കാരിക കാരണവന്‍മാര്‍ക്ക്‌ സാസ്‌ക്കാരികരംഗത്തെ ശൂന്യത ബോധ്യമായത്‌. പിന്നെ, അമ്പലങ്ങളുടെ പുറമ്പോക്കില്‍ കുറ്റിയറ്റുപോകാതെ കിടന്ന കുറച്ചു അമ്പലവാസികളെ സംഘടിപ്പിച്ചൊരു കലാവികസനം നടത്തിയുണ്ടാക്കിയതാണ്‌ ഇന്നത്തെ നമ്മുടെ ദൃശ്യകലകള്‍! ഈ പഴം പുളിശ്ശേരി മറ്റു ഭൂരിപക്ഷ സമുദായങ്ങളുടെകൂടി തലയിലൂടെ ഒഴിച്ച്‌ നമ്മള്‍ ജനകീയമാക്കിയെന്ന്‌ പറയാം. പക്ഷെ, അത്‌ നമ്മുടെ കലയാണോ? ഒരിക്കലുമല്ല!നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഭക്തി പ്രസ്‌ഥാനത്തിലൂടെ ബ്രാഹ്മണ മേല്‍ക്കോയ്‌മയും, ജാതീയതയും, ജന്മിത്വവും അരക്കിട്ടുറപ്പിക്കാനായി അമ്പലങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിപ്പോന്നിരുന്ന ബോധമലിനീകരണ പ്രക്രിയ അഥവാ സംസ്‌കൃതവല്‍ക്കരണത്തിന്റെ രൂപഭേദങ്ങള്‍ തന്നെയാണ്‌ ഇന്ന്‌ നാം കലാരൂപങ്ങളുടെ സ്‌ഥാനത്ത്‌ കൊണ്ടാടുന്നത്‌.

ഇന്നത്തെ ഹിന്ദു സമൂഹത്തിന്റെ മുക്കാല്‍ ഭാഗം വരുന്ന സമൂഹം അമ്പലങ്ങളില്‍ നടന്നിരുന്ന ഈ കലാരൂപങ്ങളെ വളരെ അവജ്ഞയോടെയാണ്‌ നോക്കിൊയിരുന്നത്‌. ക്ഷേത്രങ്ങളില്‍ നൃത്തമാടുന്നവരെ വേശ്യ എന്നര്‍ത്ഥം വരുന്ന കൂത്തച്ചി എന്ന പദം കൊണ്ടാണ്‌ വിശേഷിപ്പിച്ചിരുന്നത്‌.(കൂത്തച്ചി കാലക്രമത്തില്‍ വേശ്യയുടെ പര്യായമായതാണ്‌)ലോകസമക്ഷം നമ്മുടെ സംസ്‌ക്കാരത്തെ അവതരിപ്പിക്കുമ്പോള്‍ നമുക്ക്‌ ഒരു കലയോ, സംസ്‌ക്കാരമോ, ഇല്ലാതെ വരുന്നു എന്നതു തന്നെയാണ്‌ കേരളീയനെ ബാധിച്ചിരിക്കുന്ന തന്തയില്ലായ്‌മ!. പിന്നെ, നാം കൃത്രിമ ശ്വാസം കൊടുത്ത്‌ ആകര്‍ഷകമായ വര്‍ണ്ണങ്ങള്‍ തേച്ച്‌, വീര്‍പ്പിച്ച്‌ ഉയര്‍ത്തിയിരിക്കുന്ന കഥകളിയും മോഹിനിയാട്ടവും മറ്റും നമ്മുടെ സാംസ്‌ക്കാരിക കാരണവന്‍മാര്‍ക്ക്‌ പ്രമാണിമാരാകാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണ്‌.

ഒന്നോ, രണ്ടോ പേര്‍ നൃത്തം ചെയ്യുകയും ബാക്കിയുള്ള ജനം മുഴുവന്‍ കൈയും കെട്ടിയിരുന്ന്‌കാണുകയും ചെയ്യുന്ന പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ നൃത്തമാണെന്ന്‌ പറയാന്‍ പോലും വിഷമമാണ്‌. നൃത്തം ഒരു സമൂഹ ഉത്സവത്തില്‍ നിന്നുമാണ്‌ ജനിക്കുന്നത്‌. അത്‌ തീ പടരുന്നത്‌ പോലെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക്‌ പടര്‍ന്ന്‌ പിടിക്കേണ്ട ഒരു കൂട്ടായ്‌മയാണ്‌. അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായ ഒരു കലാരൂപവും. എന്നാല്‍ നമ്മുടെ കൂത്തുകളൊന്നും അങ്ങിനെയുള്ളവയല്ല.(ചാക്യാര്‍കൂത്തൊഴിച്ച്‌- അതിലെ സാമൂഹ്യ വിമര്‍ശനത്തിന്റെ മൂര്‍ച്ചയില്‍ ലെഖകനു മതിപ്പുണ്ട്‌. )


ചിത്രകാരന്റെ വീട്

September 11, 2007

ചിത്രകാരന്‍ വേഡ്പ്രെസ്സില്‍ വീടുപണി തുടങ്ങിയതേയുള്ളു. ചിത്രകാരനെ കാണേണ്ടവര്‍ താഴെ കൊടുക്കുന്ന വിലാസത്തില്‍ അന്വേഷിച്ചാല്‍ ചിത്രകാരനെ കണ്ടെത്താം.

1) ചിത്രകാരന്റെ മെയിന്‍ പേജ് : http://chithrakaran.blogspot.com/

2) ചിത്രകാരന്റെ ഓയില്‍ പെയിന്റിങ്ങുകള്‍: http://keralat.blogspot.com/

3) നിസ്സാരമായ കാര്യങ്ങള്‍: http://nisaram.blogspot.com/

4) ചിത്രകാരന്റെ കാര്‍ട്ടൂണുകള്‍: http://kartoonukal.blogspot.com/